നിലവാരം - അതല്ലേ വേണ്ടത് ചേച്ചീ.......അഛൻ്റെയും സഹോദരൻ്റെയും മെറിറ്റിൽ ജീവിച്ച ശേഷം വഞ്ചിച്ച് ഓടിപ്പോയ പത്മജ വേണുഗോപാൽ സന്ദീപ് വാര്യരെ ഉപദേശിക്കാൻ പോയപ്പോൾ സംഭവിച്ചത്!

നിലവാരം - അതല്ലേ വേണ്ടത് ചേച്ചീ.......അഛൻ്റെയും സഹോദരൻ്റെയും മെറിറ്റിൽ ജീവിച്ച ശേഷം വഞ്ചിച്ച് ഓടിപ്പോയ പത്മജ വേണുഗോപാൽ സന്ദീപ് വാര്യരെ ഉപദേശിക്കാൻ പോയപ്പോൾ സംഭവിച്ചത്!
Jul 12, 2025 12:23 PM | By PointViews Editr

                        കഴിഞ്ഞ ദിവസം പത്മജ വേണുഗോപാലിന് ഒരു ഉൾവിളി. ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ ഒന്നു രാഷ്ട്രീയ മര്യാദ പഠിപ്പിക്കണമെന്ന്. പൂതി കയറിയ ചേച്ചി ഉപദേശമൊക്കെയായി സന്ദീപിനെ സമീപിച്ചു. ഒരു പുക മാത്രമാണ് പിന്നെ കണ്ടത്. പുകമാറിയപ്പോൾ കരിപുരണ്ട പത്മജ ഒരൊറ്റ ചോദ്യമാണ്, സിവനേ.... യിതേത് ജില്ല......., എന്ന്. കുറ്റം പറയരുതല്ലോ, പത്മജയുടെ ഒരു രാഷ്ടീയ പ്രവർത്തന ചരിത്രം പരിശോധിച്ചാൽ തന്നെ അറിയാം ചോദ്യത്തിലെ വിവരത്തിൻ്റെ അളവ്. വിയർക്കാതെ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ശേഷം തികയാതെ വന്നപ്പോൾ സ്വന്തം പിതാവിൻ്റെയും സഹോദരൻ്റെയും കുടുംബത്തിൻ്റെയും അഭിമാനബോധത്തിൽ ശുചി മുറി മാലിന്യമെറിഞ്ഞ രാഷ്ട്രീയ അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന ആളാണ് പത്മജ എന്നതിനാൽ പടപൊരുതി നേതാവായി വളർന്ന സാന്ദീപിനെ ഉപദേശിക്കാൻ പരമ യോഗ്യയാണ് പത്മജ. എന്തായാലും പത്മത്തിൻ്റെ രാഷ്ട്രീയ സദാചാര കത്തും അതിന് സന്ദീപിൻ്റെ മറുപടിയും ഒന്ന് പരിശോധിക്കാം.

പത്മജയുടെ പോസ്റ്റിങ്ങ്:

പ്രിയപ്പെട്ട സന്ദീപ് വാര്യർക്ക്,

20 വർഷക്കാലത്തോളം ബി ജെ പി എന്ന പ്രസ്ഥാനത്തോടൊപ്പം നിന്ന് നരേന്ദ്ര മോദിയെയും അമിത്ഷായെയും ബി ജെ പിയെയും മരുന്ന് കഴിയ്ക്കും പോലെ പുകഴ്ത്തി കൊണ്ടിരുന്ന താങ്കൾക്ക് ഇപ്പോൾ നിലപാട് മാറ്റേണ്ടി വരും, കാരണം താങ്കൾ ഇപ്പോൾ നിൽക്കുന്നത് കോൺഗ്രസ് പാളയത്തിലാണ്. പക്ഷെ തീർത്തും അന്തസ്സോ നിലവാരമോ ഇല്ലാത്ത പ്രസ്താവനകൾ നടത്താൻ താങ്കൾക്ക് ഇപ്പോൾ കഴിയുന്നത് കോൺഗ്രസ് കൂടാരത്തിൽ ആയത് കൊണ്ട് മാത്രമാകും. നിങ്ങളെ കോൺഗ്രസിലെ റീൽസ് , ഷോ നേതാക്കൾ തോളിൽ കൈയിട്ട് കൊണ്ട് നടക്കുന്നത് സന്ദീപ് വാര്യരുടെ രാഷ്ട്രീയ ഭാവി ഉയർത്താനോ ഉന്നമനത്തിനോ ഒന്നും അല്ല. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഇങ്ങനെ തോളിൽ കൈയിട്ട് നടക്കും. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കറിവേപ്പില പോലെ എടുത്ത് പുറത്ത് കളയും. ഒരു സഹോദരനോട് പറയുന്ന വാക്കുകൾ ആയി താങ്കൾ ഇത് കരുതിയാൽ മതി.


രാഷ്ട്രീയ പ്രവർത്തനത്തിലെ ജനാധിപത്യ മര്യാദയും അന്തസ്സും ആണ് നിങ്ങൾ വാക്കുകൾ കൊണ്ട് നശിപ്പിക്കുന്നത്. കോൺഗ്രസ് താങ്കളെ കൊണ്ട് ചുടു ചോറ് വാരിക്കുകയാണ്. നിലവിലെ ഷോ നേതാക്കളുടെ കരുനീക്കങ്ങൾക്ക് ബലിയാടാകുന്ന സന്ദീപ് വാര്യരോട് എനിയ്ക്ക് സഹതാപം മാത്രമാണ് ഉള്ളത് . ബി ജെ പിയിൽ നിന്ന് കൊണ്ട് എല്ലാ ആനുകൂല്യങ്ങളും സ്വന്തമാക്കി അതിരൂക്ഷമായി രാഹുൽഗാന്ധിയെയും കോൺഗ്രസിനെയും വിമർശിച്ച് കൊണ്ടിരുന്ന ഒരാൾക്ക് ഈ തരത്തിൽ യു ടേൺ അടിയ്ക്കുമ്പോൾ ഉളുപ്പ് തോന്നുന്നില്ലേ എന്ന് മാത്രമേ ചോദിയ്ക്കാനുള്ളു.പിന്നെ എന്റെ കാര്യം പറഞ്ഞാൽ , ഞാൻ ജനിച്ച് വീണത് തന്നെ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിലാണ്. ഈ പാർട്ടിയിലെ ഒട്ടു മിക്ക ആളുകളുടെയും തനിനിറം നല്ലത് പോലെ മനസ്സിലാക്കിയിട്ടുള്ള ഞാൻ ആ പാർട്ടി വിട്ട് പുറത്ത് വന്നതിന് ശേഷവും വിമർശനങ്ങളിൽ മാന്യത കാണിച്ചിട്ടുണ്ട്. ഒരാൾക്കെതിരെയും വ്യക്തിഹത്യ നടത്താൻ ബി ജെ പി എന്ന പ്രസ്ഥാനം എന്നെ നിർബന്ധിച്ചിട്ടില്ല. പലരെയും കുറിച്ച് പലതും പറയാനുണ്ട്, പക്ഷെ ഞാൻ കാണിയ്ക്കുന്ന സംയമനത്തെ എന്റെ ദൗർബല്യം ആയി ആരും കാണരുത്. കോൺഗ്രസിൽ വെളുക്കെ ചിരിച്ച് നടക്കുന്ന പല നേതാക്കന്മാരുടെയും മുഖംമൂടി വലിച്ച് കീറാൻ പാകത്തിനുള്ള തെളിവുകൾ ഉണ്ട് എന്റെ പക്കൽ. പക്ഷെ പൊതുമണ്ഡലത്തിൽ നിൽക്കുന്ന എന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് എനിയ്ക്ക് ബോധ്യമുണ്ട് , സന്ദീപിന് പക്ഷെ അതില്ല.


സന്ദീപ് വാര്യർ പത്മജയ്ക്ക് കൊടുത്ത മറുപടി.


പ്രിയപ്പെട്ട പത്മജ ചേച്ചിക്ക്,

കത്ത് കിട്ടി. ചേച്ചിക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു. പുതിയ സംസ്ഥാന ഭാരവാഹി പട്ടികയിൽ ചേച്ചി ഉണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. കേരളത്തിൽ ജനങ്ങൾക്കിടയിൽ നിന്നുള്ള രാഷ്ട്രീയ പ്രവർത്തനമായിരുന്നു താല്പര്യമെങ്കിൽ തീർച്ചയായും സംസ്ഥാന ഭാരവാഹിത്വം അത്യാവശ്യമായിരുന്നു. ചേച്ചിക്ക് കേന്ദ്ര പദവികളിലാണ് താല്പര്യമെങ്കിൽ , പണ്ട് യുഡിഎഫ് ഭരണകാലത്ത് കെടിഡിസി ചെയർപേഴ്സൺ ആയതുപോലെ.. രാഷ്ട്രീയപദവി ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. അങ്ങനെ ഒരു പദവി ചേച്ചിക്ക് കിട്ടട്ടെ എന്ന് ഞാൻ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു.

ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടേണ്ട കാര്യമില്ല എന്ന് കരുതി ചേച്ചിയെ പോലെ മാറിനിൽക്കാൻ എനിക്ക് കഴിയില്ല എന്നുള്ളതാണ് പ്രശ്നം. ഞാനൊരു സാധാരണ കുടുംബത്തിൽ ,ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന ആളാണ്. ചെറുപ്പം തൊട്ടേ രാഷ്ട്രീയ പ്രവർത്തനം നടത്തി പടിപടിയായി ബിജെപിയുടെ വിവിധ തലങ്ങളിൽ എത്തിയതാണ്. അവിടെ ഉണ്ടായ തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തിൽ , മാനവിക വിരുദ്ധമായ സംഘപരിവാർ പ്രത്യയശാസ്ത്രത്തെ പൂർണ്ണമായും തള്ളിപ്പറഞ്ഞ് ഉപേക്ഷിച്ചു കൊണ്ടാണ് ഞാൻ മതനിരപേക്ഷ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് കടന്നുവന്നത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് കടന്നുവന്ന നിമിഷം മുതൽ ഞാനനുഭവിക്കുന്ന സന്തോഷവും സമാധാനവും എറണാകുളത്ത് മനോരമ ഓഫീസിൽ വച്ച് കണ്ടപ്പോൾ പറഞ്ഞിരുന്നത് ഓർമ്മയുണ്ടാകുമല്ലോ. കോൺഗ്രസിൽ ഞാൻ പൂർണ്ണമായും സംതൃപ്തനാണ്. കൂടാതെ യുഡിഎഫിലെ മറ്റ് പാർട്ടികളിലെ പ്രവർത്തകരും എന്നെ നെഞ്ചോട് ചേർത്തിട്ടുണ്ട്. അതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. എന്നെ സഹപ്രവർത്തകനായല്ല കൂടപ്പിറപ്പായാണ് യുഡിഎഫ് പ്രവർത്തകർ പരിഗണിക്കുന്നത്.

ചേച്ചിയുടെ കത്തിലെ ഒരു വാചകം എന്നെ വല്ലാതെ ഹർഷപുളകിതനാക്കി. ചേച്ചി തെറ്റു തിരുത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. കുറച്ചു മാസങ്ങൾക്കു മുൻപ് ചേച്ചി എനിക്കെതിരെ ആരോ എഴുതിത്തന്ന ഒരു പോസ്റ്റ് ഇട്ടിരുന്നതിൽ ഞാൻ 2019 ൽ മാത്രം ബിജെപിയിലേക്ക് കടന്നു വരികയും സൂത്രപ്പണിയിലൂടെ മുകളിൽ എത്തുകയും ചെയ്ത ആളാണെന്ന് പറഞ്ഞിരുന്നു. ഈ പോസ്റ്റിൽ എൻറെ 20 വർഷക്കാലത്തെ ബിജെപി പ്രവർത്തനത്തെ അംഗീകരിച്ചതിലും തെറ്റ് തിരുത്തിയതിലും എനിക്ക് നന്ദിയുണ്ട്.

കോൺഗ്രസിൽ വന്നതിനുശേഷം കോൺഗ്രസിന്റെ എല്ലാ പരിപാടികളിലും സമരങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും മുന്നിൽ നിന്നിട്ടുണ്ട്. പിണറായി സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും നടത്തുന്ന പോരാട്ടങ്ങളിൽ പ്രവർത്തകർക്കൊപ്പം നിലകൊള്ളാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്.

ചേച്ചിയോട് ഒരു കാര്യം ചോദിക്കട്ടെ. ഒരു വർഷക്കാലത്തിൽ അധികമായി ബിജെപി അംഗമായ ചേച്ചി , സംസ്ഥാന സർക്കാരിനെതിരായ ഒരു സമരത്തിലെങ്കിലും പങ്കെടുത്ത് ജലപീരങ്കിയിൽ നിന്ന് ഒരു തുള്ളി വെള്ളമെങ്കിലും ദേഹത്ത് വീണിട്ടുണ്ടോ ? ഒരു സമരപ്രക്ഷോഭത്തിൽ എങ്കിലും ബിജെപി പ്രവർത്തകരോടൊപ്പം അറസ്റ്റ് വരിച്ചിട്ടുണ്ടോ ? കേസിൽ പ്രതിയായിട്ടുണ്ടോ ? ചേച്ചി മാത്രമല്ല, അധികാര പക്ഷത്തുള്ളതിൻ്റെ പേരിൽ മാത്രം ബിജെപിയിൽ ഭാഗ്യന്വേഷികളായി എത്തിയ ദേശീയ മുസ്ലിം അബ്ദുള്ളക്കുട്ടി, അനിൽ ആൻറണി, ടോം വടക്കൻ... ഇവരിൽ ആരെങ്കിലും ബിജെപിയുടെ കൊടിയെടുത്ത് സമരം ചെയ്തതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടോ ? സാധാരണ പ്രവർത്തകർക്കൊപ്പം ജലപീരങ്കിയോ പോലീസ് മർദ്ദനമോ ഏറ്റുവാങ്ങിയോ ? ഇല്ലല്ലോ... എനിക്ക് അഭിമാനത്തോടെ പറയാൻ പറ്റും ഞാൻ നിങ്ങളെ പോലെ വർക്ക് ഫ്രം ഹോം അല്ല. വർക്ക് ഫ്രം ഫീൽഡ് ആണ്...

ഞാൻ നടത്തുന്നത് രാഷ്ട്രീയ പ്രവർത്തനമാണ്. അതുകൊണ്ടുതന്നെ നിരന്തരം രാഷ്ട്രീയ പ്രതികരണങ്ങൾ ഉണ്ടാകും. അതാത് ദിവസത്തെ രാഷ്ട്രീയ സംഭവവികാസങ്ങളിൽ ഞാൻ കൃത്യമായി എന്റെ പ്രതികരണം രേഖപ്പെടുത്തും. എല്ലാകാലത്തും അങ്ങനെ തന്നെയാണ് ചെയ്തിട്ടുള്ളത്.

ഞാൻ നടത്തിയ ഏത് പ്രതികരണമാണ് ചേച്ചിയെ പ്രകോപിപ്പിച്ചത് എന്ന് സൂചിപ്പിച്ചാൽ അതിനുള്ള മറുപടി കൃത്യമായി തരാമായിരുന്നു. പാക്കിസ്ഥാൻ ചാര വനിതയെ പി ആർ വർക്കിന് വേണ്ടി വന്ദേ ഭാരത് ഉദ്ഘാടന ദിവസം കാസർകോട് എത്തിച്ച സംഭവത്തിന്റെ പേരിൽ ഞാൻ നടത്തിയ പ്രതികരണമാണെങ്കിൽ അതിൽ എന്താണ് തെറ്റുള്ളത് ? മറ്റുള്ളവർക്ക് മുഴുവൻ രാജ്യദ്രോഹ ചാപ്പയടിക്കുന്ന ബിജെപി നേതാക്കൾ പാക്ക്ചാര വനിതയ്ക്ക് റെഡ് കാർപെറ്റ് വെൽക്കം നൽകിയത് തുറന്നു കാണിക്കുക തന്നെ വേണ്ടേ ?

എന്തായാലും കോൺഗ്രസിലെ എൻ്റെ ഭാവി സംബന്ധിച്ച് ചേച്ചിക്ക് ആശങ്ക വേണ്ട. കാരണം ഞാൻ പൊതുപ്രവർത്തകനാണ്. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവനാണ്. സ്വന്തം കഴിവിലും പ്രവർത്തനത്തിലും ആത്മവിശ്വാസമുള്ളവനാണ്. റെക്കമെന്റേഷനിൽ അല്ല മെറിറ്റിൽ രാഷ്ട്രീയ പ്രവർത്തനം നടത്തി ശീലിച്ചവനാണ്.

ചേച്ചിക്ക് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു. നല്ല ഭാവി ആശംസിക്കുന്നു.

പ്രിയ സഹോദരൻ

സന്ദീപ് വാര്യർ.

സമ്മറി: പത്മജേ.... ചില കാര്യങ്ങളിൽ എങ്കിലും രാഷ്ട്രീയത്തിൽ ഇത്തിരി നിലവാരവും ഉറച്ച നിലപാടും ഉണ്ടാവേണ്ടത് ആദ്യമാണ് കേട്ടോ.

Quality - Isn't that what you need, sister... What happened when Padmaja Venugopal, who had cheated and run away after living on the merits of her father and brother, went to advise Sandeep Warrier!

Related Stories
സ്പഷ്ടീകരണവുമായി പഞ്ചായത്ത് പ്രസിഡൻ്റും കൂടെ സെക്രട്ടറിയും. വലഞ്ഞ് നാട്ടുകാരും.

Jul 9, 2025 03:16 PM

സ്പഷ്ടീകരണവുമായി പഞ്ചായത്ത് പ്രസിഡൻ്റും കൂടെ സെക്രട്ടറിയും. വലഞ്ഞ് നാട്ടുകാരും.

സ്പഷ്ടീകരണവുമായി പഞ്ചായത്ത് പ്രസിഡൻ്റും കൂടെ സെക്രട്ടറിയും. വലഞ്ഞ്...

Read More >>
തടിയൻ്റവിട നസീറിൻ്റെ കൂടെ കൂടിയ ജയിൽ ഡോക്ടറെ എൻഐഎ പൊക്കി

Jul 9, 2025 11:20 AM

തടിയൻ്റവിട നസീറിൻ്റെ കൂടെ കൂടിയ ജയിൽ ഡോക്ടറെ എൻഐഎ പൊക്കി

തടിയൻ്റവിട നസീറിൻ്റെ കൂടെ കൂടിയ ജയിൽ ഡോക്ടറെ എൻഐഎ...

Read More >>
ക്രിസ്ത്യൻ പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയ തിരുപ്പതി ദേവസ്ഥാനം അസി.എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ് ചെയ്തു.

Jul 9, 2025 10:27 AM

ക്രിസ്ത്യൻ പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയ തിരുപ്പതി ദേവസ്ഥാനം അസി.എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ് ചെയ്തു.

ക്രിസ്ത്യൻ പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയ തിരുപ്പതി ദേവസ്ഥാനം അസി.എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ്...

Read More >>
കരിന്തളം വൈദ്യുതി ലൈൻ: ജനത്തെ പറ്റിച്ച് കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റ് യോഗത്തിൽ പങ്കെടുക്കാതെ മുങ്ങിയെന്ന് കോൺഗ്രസ്.

Jul 5, 2025 11:01 PM

കരിന്തളം വൈദ്യുതി ലൈൻ: ജനത്തെ പറ്റിച്ച് കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റ് യോഗത്തിൽ പങ്കെടുക്കാതെ മുങ്ങിയെന്ന് കോൺഗ്രസ്.

കരിന്തളം വൈദ്യുതി ലൈൻ: ജനത്തെ പറ്റിച്ച് കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റ് യോഗത്തിൽ പങ്കെടുക്കാതെ മുങ്ങിയെന്ന്...

Read More >>
കണ്ണൂരിൻ്റ സമരവീര്യം പുറത്തെടുത്ത് കോൺഗ്രസിൻ്റെ പുലി കുട്ടികൾ. ഗവർണർക്ക് നേരേ കെ എസ് യുവിൻ്റെ കരിങ്കൊടി പ്രയോഗം, കോട്ടയം സംഭവത്തിൽ യൂത്ത് കോൺഗ്രസ്‌ മാർച്ച്‌- കണ്ണൂരിൽ തെരുവ് യുദ്ധം.

Jul 5, 2025 10:31 PM

കണ്ണൂരിൻ്റ സമരവീര്യം പുറത്തെടുത്ത് കോൺഗ്രസിൻ്റെ പുലി കുട്ടികൾ. ഗവർണർക്ക് നേരേ കെ എസ് യുവിൻ്റെ കരിങ്കൊടി പ്രയോഗം, കോട്ടയം സംഭവത്തിൽ യൂത്ത് കോൺഗ്രസ്‌ മാർച്ച്‌- കണ്ണൂരിൽ തെരുവ് യുദ്ധം.

കണ്ണൂരിൻ്റ സമരവീര്യം പുറത്തെടുത്ത് കോൺഗ്രസിൻ്റെ പുലി കുട്ടികൾ. ഗവർണർക്ക് നേരേ കെ എസ് യുവിൻ്റെ കരിങ്കൊടി പ്രയോഗം, കോട്ടയം സംഭവത്തിൽ യൂത്ത്...

Read More >>
 കൗതുകവും പ്രതീക്ഷയും മാതൃകയായി യൂത്ത് കോൺഗ്രസ് - ഡിവൈഎഫ്ഐ പ്രവർത്തകർ കൊട്ടിയൂരിനെ ശുചീകരിക്കുന്നു

Jul 3, 2025 11:38 PM

കൗതുകവും പ്രതീക്ഷയും മാതൃകയായി യൂത്ത് കോൺഗ്രസ് - ഡിവൈഎഫ്ഐ പ്രവർത്തകർ കൊട്ടിയൂരിനെ ശുചീകരിക്കുന്നു

കൗതുകവും പ്രതീക്ഷയും മാതൃകയായി യൂത്ത് കോൺഗ്രസ് - ഡിവൈഎഫ്ഐ പ്രവർത്തകർ കൊട്ടിയൂരിനെ...

Read More >>
Top Stories